Saturday, May 3, 2014

നിങ്ങൾക്കും വയർ കുറയ്ക്കാം വെറും ഒരു ആഴ്ച കൊണ്ട്

നിങ്ങൾക്കും വയർ കുറയ്ക്കാം വെറും ഒരു ആഴ്ച കൊണ്ട്
ശരീരത്തിന്റെ ഏതു ഭാഗത്തുള്ള കൊഴുപ്പിനേക്കാളും പോകുവാന്‍ ബുദ്ധിമുട്ടുള്ള കൊഴുപ്പ് വയറ്റിലേതാണ്. ശരീരഭംഗിയെ ബാധിയ്ക്കുക മാത്രമല്ല, ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുകയും ചെയ്യുന്ന ഒന്നാണ് വയറ്റിലെ കൊഴുപ്പ്. ഒരാഴ്ച കൊണ്ട് വയറ്റിലെ കൊഴുപ്പൊഴിവാക്കാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ച് അറിഞ്ഞിരിയ്ക്കൂ.

പഞ്ചസാര
വയറ്റിലെ കൊഴുപ്പൊഴിവാക്കാനുള്ള ഒരു പ്രധാന വഴി പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുകയെന്നതാണ്. മധുരം ഉപേക്ഷിയ്ക്കുകയെന്ന ചുരുക്കത്തില്‍ പറയാം. ഇവയടങ്ങിയ ഭക്ഷണങ്ങള്‍ ഉപേക്ഷിയ്ക്കുക.

വെജിറ്റേറിയന്‍ ഭക്ഷണം
നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വയറ്റിലെ കൊഴുപ്പു കൂട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതുപേക്ഷിച്ച് വെജിറ്റേറിയന്‍ ഭക്ഷണത്തിലേയ്ക്കു തിരിയുക.

വ്യായാമങ്ങള്‍
ഒരാഴചത്തേയ്ക്ക് ദിവസം രണ്ടു മണിക്കൂര്‍ വച്ചെങ്കിലും വ്യായാമങ്ങള്‍ ചെയ്യുക. വയര്‍ കുറയാന്‍ സഹായിക്കുന്ന ക്രഞ്ചസ് മുക്കാല്‍ മണിക്കൂറെങ്കിലും വേണം. ഇത് ഫലം നല്‍കും.

പ്രോട്ടീന്‍
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളെ വിഘടിപ്പിയ്ക്കാന്‍ ശരീരത്തിന് കൊഴുപ്പുപയോഗിയ്‌ക്കേണ്ടി വരും. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുക. ഇത് വയര്‍ കുറയാന്‍ സഹായിക്കും.

ചെറുനാരങ്ങാവെള്ളം
ചെറുനാരങ്ങാവെള്ളം കുടിയ്ക്കുക. ഇത് വയറ്റിലെ കൊഴുപ്പൊഴിവാക്കാന്‍ സഹായിക്കുന്ന ഒരു വഴിയാണ്.

ഉപ്പ്
ഉപ്പ് കൂടുതല്‍ കഴിയ്ക്കുന്നത് തടി കൂടുതലാക്കും. ഇത് ശരീരത്തില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ ഇട വരുത്തും. ശരീരം തടിച്ചതായി തോന്നുതും

വെള്ളം
വയറ്റിലെ കൊഴുപ്പു നീക്കാനുള്ള ഒരു മാര്‍ഗമാണ് ധാരാളം വെള്ളം കുടിയ്ക്കുകയെന്നത്. ഇതുവഴി ശരീരത്തിലെ വിഷാംശം, കൊഴുപ്പ് എന്നിവ നീക്കും.

സാലഡുകള്‍
സാലഡുകള്‍ ധാരാളം കഴിയ്ക്കുക. ഇത് വയറ്റിലെ കൊഴുപ്പൊഴിവാക്കാനുള്ള നല്ലൊരു വഴിയാണ്. ഭക്ഷണത്തിന്റെ അളവു കുറയ്ക്കാനും അതേ സമയം വിശപ്പു കുറയ്ക്കാനും ഇത് സഹായിക്കും.

നേരത്തേയുള്ള അത്താഴം
വയര്‍ കുറയ്ക്കുന്നതില്‍ ഒരു പ്രധാന കാര്യമാണ് നേരത്തേയുള്ള അത്താഴം. കിടക്കാന്‍ പോകുന്നതിന് 3 മണിക്കൂര്‍ മുമ്പ് പോഷകസമ്പന്നമായ അത്താഴം കഴിക്കുന്നത് മികച്ച ഫലം നല്കുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

പഴങ്ങള്‍
ഓരോ കാലത്തും ലഭ്യമാകുന്ന പഴങ്ങള്‍ ആഹാരത്തിലുള്‍പ്പെടുത്തുക. ധാരാളം ഫൈബര്‍ അടങ്ങിയ പഴങ്ങള്‍ മികച്ച ദഹനത്തിനും, ദഹന ശേഷമുള്ള ഭക്ഷണാവശിഷ്ടങ്ങളെ പുറന്തള്ളാനും സഹായിക്കും.

ഗോതമ്പ്‌
ചോറിന് പകരം ഗോതമ്പിലേയ്ക്കു തിരിയുക. ഒരാഴ്ചത്തേയ്ക്ക് അരിഭക്ഷണം പൂര്‍ണമായും ഉപേക്ഷിയ്ക്കുക.

ബെറികള്‍
ബെറികള്‍ കഴിയ്ക്കുക. ഇവ വയറ്റിലെ കൊഴുപ്പലിയിച്ചു കളയും.

സോഡ
സോഡ കുടിയ്ക്കുന്ന ശീലമുണ്ടങ്കില്‍ ഇത് ഒഴിവാക്കുക. ഇത് വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്നു.

നല്ല ഉറക്കം
നല്ല ഉറക്കം പ്രധാനം. ഇത് ഹോര്‍മോണ്‍ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ പ്രധാനമാണ്.

സ്‌ട്രെസ്
സ്‌ട്രെസ് പോലുള്ളവയെ നീക്കി നിര്‍ത്തുക. സ്‌ട്രെസ് ഹോര്‍മോണ്‍ ശരീരത്തിന്റെ തടിയ്‌ക്കൊപ്പം വയറ്റിലെ കൊഴുപ്പും വര്‍ദ്ധിപ്പിയ്ക്കും.

മസാലകള്‍
ഭക്ഷണത്തില്‍ കൂടുതല്‍ മസാലകള്‍ ഉള്‍പ്പെടുത്തുക. ഇത് വയറ്റിലെ കൊഴുപ്പൊഴിവാക്കാന്‍ സഹായിക്കും.

നട്‌സ്
സ്‌നാക്‌സ് ശീലം പാടെ ഒഴിവാക്കുക. പകരം നട്‌സ് കഴിയ്ക്കാം. വയര്‍ കുറയാന്‍ ഇത് സഹായിക്കും.

നടക്കുക
ഭക്ഷണം കഴിഞ്ഞ ഉടന്‍ കിടയ്ക്കുകയോ ഇരിയ്ക്കുകയോ ചെയ്യരുത്. അല്‍പം നടക്കുക.

Monday, April 7, 2014

നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 10 ഗൂഗിള്‍ ലിങ്കുകള്‍

ഗൂഗിള്‍ ഉപഭോക്താക്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 10 ഗൂഗിള്‍ ലിങ്കുകള്‍ പരിചയപ്പെടുത്തുന്നു. ഒരു സാധാരണ യൂസറിന് ഈ ലിങ്കുകള്‍ അത്ര പെട്ടന്ന് കണ്ടെത്താന്‍ കഴിയില്ല.
Important Google URLs
നിങ്ങള്‍ സന്ദര്‍ശിക്കുന്ന വെബ്സൈറ്റുകള്‍, നിങ്ങളുടെ ഗൂഗിള്‍ പ്ലസ് പേജ് തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഗൂഗിള്‍ നിങ്ങളുടെ ഒരു പ്രൊഫൈല്‍ നിര്‍മ്മിക്കുന്നു. നിങ്ങളുടെ വയസ്സ്, ലിംഗം, താല്‍പ്പര്യങ്ങള്‍ തുടങ്ങിയവയാണ് ഈ പ്രൊഫൈലില്‍ ഉണ്ടാവുക. ഇതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ പരസ്യം ഗൂഗിള്‍ കാണിക്കുന്നു. മുകളില്‍പ്പറഞ്ഞ ലിങ്ക് സന്ദര്‍ശിച്ചാല്‍ വെബ്ബില്‍ ഗൂഗിള്‍ നിങ്ങളെ എങ്ങനെ കാണുന്നു എന്ന് മനസിലാക്കാം.
ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ കലണ്ടര്‍, യുട്യൂബ്, ഗൂഗിള്‍ ബുക്ക്‌മാര്‍ക്സ്‌ തുടങ്ങി ഗൂഗിളിന്റെ 15ല്‍ കൂടുതല്‍ സേവനങ്ങളിലുള്ള നിങ്ങളുടെ വിവരങ്ങള്‍ കംപ്രസ്സ് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാന്‍ മുകളില്‍ കൊടുത്ത takeout ലിങ്ക് സന്ദര്‍ശിച്ചാല്‍ മതി.
നിങ്ങളുടെ അറിവോടെയല്ലാതെ നിങ്ങളുടെ വിവരങ്ങളോ മറ്റോ ഗൂഗിളിന്റെ ഏതെങ്കിലും സേവനങ്ങളില്‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യാനുള്ള പരാതി മുകളില്‍പ്പറഞ്ഞ ലിങ്ക് വഴി നല്‍കാം.
നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണില്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നത് ഓണ്‍ ആണെങ്കില്‍ നിങ്ങള്‍ എവിടെയൊക്കെ ആയിരുന്നു എന്ന് ഗൂഗിള്‍ സെര്‍വറില്‍ സേവ് ആകുന്നുണ്ടാകും. മുകളില്‍പ്പറഞ്ഞ ഗൂഗിള്‍ മാപ്പ് വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ നിങ്ങളുടെ ലൊക്കേഷന്‍ ഹിസ്റ്ററി ലഭിക്കും. അതൊരു KML ഫയല്‍ ആയി ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
ഈ ലിങ്ക് സന്ദര്‍ശിച്ചാല്‍ നിങ്ങളുടെ ഗൂഗിള്‍ സെര്‍ച്ച്‌ ഹിസ്റ്ററി കാണാം. ഗൂഗിള്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് നിങ്ങള്‍ നടത്തുന്ന സെര്‍ച്ചുകളെ കുറിച്ചുള്ള വിവരങ്ങള്‍ മാത്രമേ ലഭിക്കൂ.
ജിമെയില്‍ അക്കൗണ്ടില്‍ തുടര്‍ച്ചയായി 9 മാസം വരെ ലോഗിന്‍ ചെയ്യാതെയിരുന്നാല്‍ ഗൂഗിളിന്റെ പ്രോഗ്രാം പോളിസി പ്രകാരം അവര്‍ നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട്‌ ഡിലീറ്റ് ചെയ്യും. ഒന്നില്‍ കൂടുതല്‍ ജിമെയില്‍ അക്കൗണ്ട്‌ ഉള്ളവര്‍ക്ക് ചിലപ്പോള്‍ ഇതൊരു പ്രശനമാകും. മുകളില്‍പ്പറഞ്ഞ ലിങ്കില്‍ പോയി നിങ്ങള്‍ക്ക് നിങ്ങളുടെ പ്രധാന അക്കൗണ്ട്‌ സെറ്റ് ചെയ്യാം. തുടര്‍ന്ന് മറ്റ് അക്കൗണ്ടുകളും. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ മറ്റ് ഇമെയില്‍ അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്തിലെങ്കില്‍ ഓരോ മാസവും ഗൂഗിള്‍ അത് ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള അലേര്‍ട്ട് മെയിലുകള്‍ അയക്കും.
ഈ ലിങ്ക് സന്ദര്‍ശിച്ചാല്‍ ഏതൊക്കെ ഉപകരണങ്ങളില്‍ ആണ് നിങ്ങള്‍ ഗൂഗിള്‍ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്തത്, എപ്പോഴൊക്കെ ലോഗിന്‍ ചെയ്തു, അക്കൗണ്ട്‌ സെറ്റിങ്ങ്സില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തി തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ സാധിക്കും.
നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടിലെ വിവരങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയ ആപ്പുകളുടെയും, ബ്രൌസര്‍ എക്സ്റ്റന്‍ഷനുകളുടെയും മുഴുവന്‍ ലിസ്റ്റ് ഈ ലിങ്ക് സന്ദര്‍ശിച്ചാല്‍ ലഭിക്കും.
ഗൂഗിള്‍ ആപ്പ്സ് ഉപഭോക്താക്കള്‍ക്ക് ഏറ്റവും ഉപകാരപ്രദമായ ലിങ്ക് ആണിത്. നിങ്ങളുടെ ഗൂഗിള്‍ ആപ്പ്സ് അക്കൗണ്ടിന്റെ അഡ്മിന്‍ അക്കൗണ്ട്‌ ഹാക്ക് ചെയ്യപെട്ടാല്‍ മുകളില്‍പ്പറഞ്ഞ രഹസ്യ ലിങ്ക് വഴി പാസ്സ്‌വേര്‍ഡ്‌ മാറ്റം.
ഈ ലിങ്ക് വഴി ജിമെയില്‍ അക്കൗണ്ട്‌ ഇല്ലാതെ നിങ്ങള്‍ക്ക് ഗൂഗിള്‍ അക്കൗണ്ട്‌ ഉണ്ടാക്കാം. യൂസര്‍ നെയിം നിങ്ങള്‍ നല്‍കുന്ന ഇമെയില്‍ ഐഡി ആയിരിക്കും.